INDIANEWSTop News

തുടർച്ചയായ 14-ാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല; രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ഇങ്ങനെ

തിരുവനന്തപുരം: തുടർച്ചയായ 14-ാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല. നവംബർ നാലിന് പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും സർക്കാർ വെട്ടി കുറച്ചിരുന്നു. 103.97 രൂപയ്ക്കാണ് രാജ്യതലസ്ഥാനച്ച് പെട്രോൾ വിൽക്കുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ഡീസൽ നിരക്ക് 86.67 രൂപയായി തുടരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലാണ് വിൽക്കുന്നത്. ഡീസൽ ലിറ്ററിന് 94.14 രൂപയാണ് ഇവിടുത്തെ നിരക്ക്. വില കുറച്ചെങ്കിലും, രാജ്യത്തെ നാല് മെട്രോകളിലും പല നഗരങ്ങളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ധനവില മുംബൈയിലാണ്. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം നിരക്കുകൾ വ്യത്യാസപ്പെടുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു.

രാജ്യത്തെ ഏതാനും മെട്രോകളിലെയും രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെ വിലകൾ ഇങ്ങനെ

  1. മുംബൈ

പെട്രോൾ – ലിറ്ററിന് 109.98 രൂപ
ഡീസൽ – ലിറ്ററിന് 94.14 രൂപ

  1. ഡൽഹി

പെട്രോൾ – ലിറ്ററിന് 103.97 രൂപ
ഡീസൽ – ലിറ്ററിന് 86.67 രൂപ

  1. ചെന്നൈ

പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ – ലിറ്ററിന് 91.43 രൂപ

  1. കൊൽക്കത്ത

പെട്രോൾ – ലിറ്ററിന് 104.67 രൂപ
ഡീസൽ – ലിറ്ററിന് 89.79 രൂപ

  1. ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ – ലിറ്ററിന് 90.87 രൂപ

  1. ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ – ലിറ്ററിന് 94.62 രൂപ

  1. ബംഗളൂരു

പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ – ലിറ്ററിന് 85.01 രൂപ

  1. ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ – ലിറ്ററിന് 81.29 രൂപ

  1. ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ – ലിറ്ററിന് 86.80 രൂപ

  1. ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ – ലിറ്ററിന് 89.33 രൂപ

  1. തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ – ലിറ്ററിന് 93.47 രൂപ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close