INDIANEWS

രാജ്യ തലസ്ഥാനത്ത് വിഷവാതക ചോർച്ച; അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വാതകത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ അധികൃതർ

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിഷ വാതകം ചോർന്നു. ഡൽഹിയിലെ ആർ. കെ. പുറത്തിനടുത്തുള്ള ഏക്ത വിഹാറിനടുത്താണ് വാതക ചോർച്ച ഉണ്ടായത്. വിഷവാതകം കാരണം കണ്ണിന് അസ്വസ്ഥതയുണ്ടായ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എങ്ങനെയാണ് വിഷവാതകം ചോർന്നതെന്നോ, എവിടെ നിന്നാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ആംബുലൻസും അഗ്നിരക്ഷ ടെൻററുകളുമായി ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി എത്തിച്ചേർന്നെങ്കിലും വിഷവാതകത്തിൻറെ ഉറവിടം കണ്ടെത്താനായില്ല.

ഏക്താ വിഹാർ പരിസരത്തെ ഗ്യാസ് സിലിണ്ടറുകളിൽ നിന്നും തീപടർന്നില്ലെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക

മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close