INDIANEWSUncategorized

പ്രണയത്തിൻറെ പേരിൽ വീണ്ടും കൊലപാതകം; കർണാടകയിൽ യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ബെലഗാവ്: പ്രണയത്തിൻറെ പേരിൽ വീണ്ടും കൊലപാതകം. കർണാടക ബെലഗാവില്ലാണ് യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേട്രാക്കിൽ ഉപേക്ഷിച്ചത്. തലയറുത്ത നിലയിൽ ഇരുപത്തിന്നാല് കാരൻ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയിൽവേട്രാക്കിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയത്.

ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇന്ന് പുലർച്ചെ പെൺകുട്ടി അബ്ബാസിനൊപ്പം ഒളിച്ചോടി.

എന്നാൽ ബെലഗാവി അതിർത്തിയിൽ വച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഇരുവരെയും കണ്ടെത്തി. അബ്ബാസിനെ പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം റെയിൽവേട്രാക്കിൽ കൊണ്ടിട്ടു.

പ്രദേശവാസികളാണ് രാവിലെ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ഒളിവിൽപോയി. ബെലഗാവിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അബ്ബാസ് മുല്ല. പെൺകുട്ടി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close