
മൃഗബലിക്കിടെ ആടിന് പകരം കയറുപിടിച്ച് നിന്ന യുവാവിനെ കഴുത്തറുത്തു കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വല്‍സപ്പള്ളിയിലാണ് സംഭവം. 35കാരനായ സുരേഷാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചു. ഇതിനായി അറുക്കാന്‍ ആടിനെ ഒരുക്കി നിര്‍ത്തി. ചലാപതി എന്നയാളും സുരേഷും ചേര്‍ന്നു ആടിനെ അറുക്കാന്‍ നിന്നു. എന്നാൽ
ചലാപതി ആടിനു പകരം കയറു പിടിച്ച് നിന്ന സുരേഷിന്റെ കഴുത്തറക്കുകയായിരുന്നു. സുരേഷിന്റെ കഴുത്തില്‍നിന്നും ചോര വാര്‍ന്നൊഴുകി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴുത്തറുത്ത ചാലാപതി മദ്യപിച്ചിരുന്നു. സംഭവത്തില്‍ ചാലാപതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..
https://www.facebook.com/MediaMangalamnews