KERALANEWSTop News

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ വേട്ട; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിനുള്ളിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ഒരു കോടി രൂപ വില മതിക്കുന്ന സ്വർണം കസ്റ്റംസ് പരിശോധനയിൽ പിടികൂടി. ഷാർജയിൽ നിന്നും കേരളത്തിലേക്കെത്തിയ ആളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആൾ ചെന്നൈ സ്വദേശിയാണ്. ഇയാളുടെ പക്കൽ നിന്ന് രണ്ടു കിലോയിലധികം സ്വർണം കണ്ടെത്തി. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് പരിശോധനയിൽ പിടിച്ചടുത്തത്. സ്വർണ ബിസ്ക്കറ്റുകൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close