KERALANEWSTop News

സ്വർണ്ണവേട്ടയിൽ പിടിയിലായത് ഒരു സ്ത്രീ ഉൾപ്പെടെ ഏഴുപേർ; പല രൂപങ്ങളിലാക്കി സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ചവർ കുടുങ്ങിയത് കസ്റ്റംസ് നടത്തിയ മിന്നൽ പരിശോധനയിൽ; നെടുമ്പാശ്ശേരിയിൽ കോടികളുടെ സ്വർണ്ണവേട്ട തുടർക്കഥയാകുന്നു

കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ടയിൽ പിടിയിലായത് ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേർ. ഇവരിൽ നിന്ന് അഞ്ച് കിലോ സ്വർണമാണ് പിടിച്ചെടുത്തത്. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. പല രൂപങ്ങളിലാക്കി സ്വർണ മിശ്രിതം കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കസ്റ്റംസിന്റെ പിടിയിലാവുകയായിരുന്നു. വടകര, പത്തനംതിട്ട, കര്‍ണാടകയിലെ ഭട്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീ ഉള്‍പ്പെടെ ഏഴുപേരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് രണ്ടരക്കോടിയോളം വില വരുന്ന അനധികൃത സ്വർണം കണ്ടെടുത്തു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആദ്യമായാണ് വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഞായറാഴ്ച ആയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി ഫ്‌ളൈറ്റുകള്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. ഇവര്‍ ഒരു ഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അനധികൃതമായി കടത്തുന്നതിനിടെ കോടികളുടെ സ്വർണം പിടിച്ചെടുത്തുവെന്ന വാർത്തകൾ ഇപ്പോൾ തുടർകഥയാകുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close