KERALANEWS

വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി ; നഷടപ്പെട്ടത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം

ഉപ്പള: വീട്ടിൽ അലമാരയിൽ സൂക്ഷിച്ച 23 പവന്റെ സ്വർണഭാരണങ്ങൾ മോഷ്ടക്കൽ കവർന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്.

ഞായറാഴ്ച സമീപത്തെ വീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത് വന്ന ശേഷം അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി മനസ്സിലാകുന്നത്. ഇവർ പൊലീസിൽ പരാതി നൽകി.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close