BIZUncategorized

സ്വർണ്ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. പവൻ ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 35,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 4415 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ നാല് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ പവന് 35,120 രൂപയിൽ നിൽക്കുകയായിരുന്നു. അതിനുശേഷം ഇന്ന് വില കൂടുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയര്‍ന്നു. മൂന്നു ദിവസമാണ് ഈ വില തുടര്‍ന്നത്. തുടര്‍ന്ന് 35,000ല്‍ എത്തിയ വില വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close