BIZNEWS

സ്വർണ വിലയിൽ വർധവ്; രണ്ടു ദിവസത്തിനിടെ ഉയർന്നത് 200 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്നലെ 120 ഉയർന്നതിനു പിന്നാലെ ഇന്ന് 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 4455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. 35,840 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. വെള്ളിയാഴ്ച ഈ മാസത്തെ ഉയരത്തിൽ എത്തിയ സ്വർണവില ശനിയാഴ്ച 480 രൂപയാണ് ഇടിഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1,773.60 ഡോളറായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,405 നിലവാരത്തിലാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് മൂല്യം കുറഞ്ഞിട്ടുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close