BIZKERALANEWS

സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ്ണം

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഇതോടെ പവന് 34,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4330 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇതോടെ ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ മൂന്നു ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം തുടക്കത്തിൽ 35440 ആയിരുന്നു ഒരു പവന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ 35,600 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടിവിലാണ്. ഈ മാസം സ്വർണ വിലയിൽ കൂടുതൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ദർ നേരത്തെ വിലയിരുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close