BIZKERALANEWS

സ്വർണ വിലയിൽ വർധന; തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില കൂടി

കൊച്ചി: തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വർധിച്ചു. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ പവന്‍ വില 34,800 ആയി. ഗ്രാമിന് 20 രൂപ കൂടി 4350 ആയി.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഇന്ന് വില വർധിച്ചത്. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 34,640 രൂപയായിരുന്നു ഇന്നലത്തെ വില. ഈ മാസം തുടക്കത്തിൽ 35440 ആയിരുന്നു ഒരു പവന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ 35,600 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടിവിലാണ്. ഈ മാസം സ്വർണ വിലയിൽ കൂടുതൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ദർ നേരത്തെ വിലയിരുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close