BIZ

സ്വർണ വില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഒറ്റ ദിവസം 320 രൂപയാണ് കുറഞ്ഞത്. 34,560 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,320 ആയി.

തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. രണ്ട് ദിവസം കൊണ്ട് 520 രൂപയാണ് കുറഞ്ഞത്. 34640 രൂപയായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറവ് നിരക്ക്. സെപ്റ്റംബർ 20നാണ് ഇത് രേഖപ്പെടുത്തിയത്. മാസത്തിന്റെ ആദ്യം 35,440 ആയിരുന്നു പവന്‍ വില. ഇത് പിന്നീട് കൂടി 35,600 വരെയെത്തിയിരുന്നു.

ഈ മാസം സ്വർണ്ണ വില ഉയർന്നും താഴ്ന്നും നിൽക്കുമെന്ന് വിപണി വിദഗ്ദർ നേരത്തെ വിലയിരുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close