BIZKERALANEWS

സ്വർണ വില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണം; ഒരു മാസത്തിനിടെ കുറഞ്ഞത് 1200 രൂപ

കൊച്ചി: സ്വർണ വിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ വിലയിൽ ഇന്ന് 120 രൂപ കുറഞ്ഞു. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണവിലയെത്തി. ഇന്ന് 34,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 4305 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു. സെപ്റ്റംബർ നാലിന് 35,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് വില താഴുകയായിരുന്നു. ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്.

ഈ മാസം സ്വർണ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുമെന്ന് വിപണിവിദഗ്ദർ നേരത്തെ വിലയിരുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close