BIZKERALANEWS

സ്വർണ വിലയിൽ ഇടിവ്; തുടർച്ചയായ രണ്ടാം ദിവസവും വില താഴ്ന്നു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4340 ആയി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ്.

മാസത്തിന്റെ തുടക്കത്തില്‍ 35,440 ആയിരുന്നു പവന്‍ വില. ഒരു ഘട്ടത്തിൽ 35,600 രൂപ വരെ ഈ മാസം വില എത്തി. പിന്നീട് സ്വര്‍ണവില മൂന്ന് തവണയായി താഴ്ന്നിരുന്നു. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഉയര്‍ന്നതിന് പിന്നാലെ താഴ്ന്നു. ഇന്നലെ 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയിലെത്തി. ഈ മാസം സ്വര്‍ണ വിലയില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close