BIZNEWSUncategorized

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 440 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന വില കഴിഞ്ഞ രണ്ട് ദിവസമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കുത്തനെ കൂടിയത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയർന്നു. മൂന്നു ദിവസമാണ് ഈ വില തുടർന്നത്. തുടർന്ന് 35,000ൽ എത്തിയ വില വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു. പിന്നീട് രണ്ട് ദിവസമായി കുറവുണ്ടായിരുന്നു. പിന്നാലെയാണ് ഇന്നത്തെ വർധനവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close