BIZNEWSUncategorized

സംസ്ഥാനത്ത് സ്വർണവിലയിൽ ഉയർച്ച ; 240 രൂപ വർധിച്ച് പവന് 35,440 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഉയർച്ച. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,440 രൂപയായി. ​ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. നാലുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് വർധനവ്. 4430 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ശനിയാഴ്ച മുതൽ നാലുദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

35,200 രൂപയായിരുന്നു വില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. മാസത്തിന്റെ തുടക്കത്തിൽ 35,440 ആയിരുന്നു പവൻ വില. ഇതു പിന്നീട് 35,600 വരെ എത്തി. ഇതാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന വില.

35,600ൽനിന്ന് 80 രൂപ കുറഞ്ഞ് 35,520ൽ എത്തിയ വില വീണ്ടും രണ്ടു തവണയായി താഴ്ന്ന് 35,200ൽ എത്തുകയായിരുന്നു. ഈ മാസം സ്വർണ വിലയിൽ കൂടുതൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close