BIZUncategorized

സ്വർണ വിലയിൽ വർധന; രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് കൂടി

കൊച്ചി: സ്വർണവില കൂടി. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് വർധനവുണ്ടായത്. ഇന്ന് പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4475 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി 35,640 രൂപയായിരുന്നു പവന്‍ വില. ഈ മാസം പതിനഞ്ചിന് 35,840ല്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തി 34,720 ആണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close