BIZNEWS

കുതിച്ചു ഉയർന്ന സ്വർണ വിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

കൊച്ചി: തുടർച്ചയായ കുതിച്ച് കയറിയ സ്വർണ വിലയിൽ ഇടിവ്. സംസ്ഥാനത്തിന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 35,800 രൂപ. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി. കഴിഞ്ഞ ഏതാനും ദിവസമായി വർധനയിലായിരുന്നു സ്വർണ വില.

ഇന്നലെ ഏറെ ദിവസങ്ങൾക്കു ശേഷം വില 36,000 കടന്നു. 36,040 ആണ് ഇന്നലത്തെ വില. ഈമാസം പതിനാറു മുതൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തിയത്.

നാലാഴ്ചക്കിടെ ഏകദേശം 1400രൂപയിലധികമാണ് സ്വർണവിലയിൽ ഉണ്ടായ മുന്നേറ്റം. ആഗോളവിപണിയിൽ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close