BIZNEWS

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 280 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപ കൂടി 34,720 ആയി. ഗ്രാമിന് 35 രൂപ കൂടി 4340 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1759 ഡോളർ നിലവാരത്തിലാണ്.

കഴിഞ്ഞ മാസം തുടക്കത്തിൽ 35440 ആയിരുന്നു ഒരു പവന്റെ വില. പിന്നീട് ഒരു ഘട്ടത്തിൽ 35,600 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടിവിലായിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,323 ആയി ഉയർന്നു. ഡോളറിലെ ഏറ്റക്കുറച്ചിലുകളാണ് വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close