HEALTHNEWS

ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ; 1000 രൂപയുടെ പുത്തൻ ചായ അവതരിപ്പിച്ച് ഹൈദരാബാദിലെ നിലോഫർ കഫേ

രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കാതെ ഒരു ദിവസം തുടങ്ങുക എന്നത് വളരെ ബുദ്ധിമുട്ടാണ് പലർക്കും. പാൽ,ചായ ഇല്ലെങ്കിൽ കോഫി എങ്കിലും കിട്ടണം. അത്തരത്തിൽ ചായ പലർക്കും ഒരു വികാരമാണ്. 10 രൂപയ്ക്ക് നമ്മൾ കുടിക്കുന്ന ചായയ്ക്ക് 1000 രൂപ ആയാലോ

ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ 1000 രൂപയാണ് ഇവിടെ ഒരു കപ്പ് ചായയുടെ വില! പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേയുടെ അവകാശവാദം. രാജ്യത്തെ ഏറ്റവും വിലയേറിയ തേയില ഉപയോഗിച്ചാണത്രേ ഈ ചായ ഉണ്ടാക്കുന്നത്. ‘ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ’ എന്ന് വിളിക്കപ്പെടുന്ന വിശേഷപ്പെട്ട തേയിലയാണ് ഇവർ ഉപയോഗിക്കുന്നത്.

കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില എന്നും കഫേയുടെ മാനേജിംഗ് ഡയറക്ടർ ശശാങ്ക് അനുമൂല മാധ്യമങ്ങളോട് പറഞ്ഞു. ‘അസമിലെ മൈജാനിൽ നടന്ന ഒരു ലേലത്തിലാണ് ഞങ്ങൾ ഈ തേയില വാങ്ങിയത്. ആകെ 1.5 കിലോഗ്രാം മാത്രമേ ലേലത്തിൽ ലഭ്യമായിരുന്നുള്ളു. അത് മുഴുവൻ ഞങ്ങൾ സ്വന്തമാക്കി. ഈ തേയിലയുടെ തനതുരുചി ഞങ്ങളുടെ ഉപഭോക്താക്കൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’- അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close