KERALANEWSTop NewsUncategorized

“യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെ”; വലിയ താരങ്ങള്‍ക്ക് ഒപ്പം ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണമെന്ന് പ്രമുഖനടന്‍…

സിനിമാ താരങ്ങൾക്ക് ഒന്നിനു പിറകെ ഒന്നായി യുഎഇ ഗോൾഡൻ വിസ നൽകിയത് കേരളത്തിലെ കിറ്റ് വിതരണം പോലെയാണെന്ന് ട്രോളി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നിരവധി വലിയ താരങ്ങൾക്ക് ഗോൾഡൻ വിസ കൊടുത്തുവെന്ന് കേട്ടു. ചെറിയ നടനായ തനിക്ക് ബ്രോൺസ് വിസ എങ്കിലും തരണം എന്നു തുടങ്ങി ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം. പണവും പ്രശസ്തിയുമുള്ളവർക്ക് എല്ലാം അംഗീകാരവും കിട്ടുന്നുവെന്ന വിമർശനത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

ആയുസ് മുഴുവൻ പ്രവാസി ജീവിതം നയിക്കുന്നവർക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. 2 പ്രമുഖ താരങ്ങൾക്ക് നൽകിയപ്പോൾ അതൊരു സംഭവം ആണെന്ന് തോന്നിയിരുന്നു. ഇപ്പോൾ കേരളത്തിലെ കിറ്റ് വിതരണം പോലെ ആയെന്നും പണ്ഡിറ്റ് കുറിപ്പിൽ വിമർശിക്കുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം ടൊവിനോ തോമസ്, മിഥുൻ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർക്ക് ഗോൾഡെൻ വിസ ലഭിച്ചിരുന്നു.

സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മക്കളേ..

മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE “Golden Visa” കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു ” Bronze Visa” എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )

പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?

(വാൽകഷ്ണം … Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ “kit” വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)

എല്ലാവർക്കും നന്ദി

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close