KERALANEWSTrendingUncategorized

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ സെൻ്ററുകൾക്ക് നിയന്ത്രണം ; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

കോഴിക്കോട്: കോളജ് അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷൻ സെൻ്ററുകൾക്ക് നിയന്ത്രണം കടുപ്പിച്ച് സർക്കാർ. കോളജ് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായി ‌പരാതി ഉയർന്നിരുന്നതിനെ തുടർന്നാണ് നടപടി. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു.

സർക്കാർ-എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോ എന്ന് നിരിക്ഷക്കാനും സർക്കുലറിൽ നിർദേശമുണ്ട്. അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോ എന്ന് പരിശോധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറയുന്നു.

സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തുന്നതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി. തലശ്ശേരി ബ്രണ്ണൻ കോളജ് അധ്യാപകനായ കെടി ചന്ദ്രമോഹനെയാണ് മലപ്പുറം ഗവ. വനിത കോളജിലേക്ക് സ്ഥലംമാറ്റിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close