KERALANEWSTop News

ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതിനെതിരെ പ്രതിഷേധം; നവംബർ 1 മുതൽ നിൽപ്പ് സമരത്തിനൊരുങ്ങി സർക്കാർ ഡോക്ടർമാർ; പരിഹാരമായില്ലെങ്കിൽ കൂട്ട അവധി

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധമായി നിൽപ് സമരം തുടങ്ങാനാണ് സർക്കാർ ഡോക്ടർമാരുടെ തീരുമാനം. സെക്രട്ടേറിയറ്റ് പടിക്കൽ നവംബർ ഒന്ന് മുതൽ സമരം ആരംഭിക്കും. സമരം ആരംഭിച്ചിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ കൂട്ട അവധി എടുക്കാനും ഡോക്ടർമാർ തീരുമാനിച്ചു.

ശമ്പള പരിഷ്കരണം വന്നപ്പോൾ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ ആരോപിക്കുന്നു. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനുമെല്ലാം എതിരെയാണ് പ്രതിഷേധം.

കൊവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close