KERALANEWSTop News

സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം ഇന്ന് മുതൽ ; ഇ-സഞ്ജീവനിയും പരിശീലന പരിപാടികളും ബഹിഷ്കരിക്കും

ശമ്പള പരിഷ്‌കരണത്തിലെ അവഗണനയ്‌ക്കെതിരെ സർക്കാർ ഡോക്ടർമാരുടെ നിസ്സഹകരണ സമരം ഇന്ന് ആരംഭിക്കും. ഓൺലൈൻ ചികിത്സാ പ്ലാറ്റ്‌ഫോമായ ഇ സഞ്ജീവനി, എല്ലാ ട്രെയിനിംഗ് പരിപാടികൾ, ഓൺലൈൻ മീറ്റിംഗുകൾ എന്നിവ ഇന്ന് മുതൽ ബഹിഷ്കരിച്ചായിരിക്കും സമരം നടത്തുക. സർക്കാർ ഡോക്ടർമാരുടെ സംഘടനായ കെജിഎംഒഎ ആണ് സമരം സംഘടിപ്പിക്കുന്നത്. രോഗീപരിചരണത്തെയോ ചികിത്സയേയോ ബാധിക്കാതെയാകും നിസ്സഹകരണ സമരം നടത്തുകയെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിൽപ്പ് സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 15 മുതൽ നിസ്സഹകരണ സമരം കടുപ്പിക്കും. എല്ലാ റിവ്യൂ മീറ്റിംഗുകളും വിഐപി ഡ്യൂട്ടികളും എൽഎസ്ജിഡി മീറ്റിംഗുകളും ഒഴിവാക്കും.

നവംബർ ഒന്ന് മുതൽ സമരം കൂടുതൽ തീവ്രമാക്കാനാണ് തീരുമാനം. കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിൽപ്പ് സമരം ആരംഭിക്കും. കൂടാതെ നവംബർ 16 ന് ഡോക്ടർമാർ കൂട്ട അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യക്ഷ സമരത്തിന്റെ തുടക്കമെന്ന നിലയിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ ധർണ നടത്തിയിരുന്നു.

പതിനൊന്നാം ശമ്പളപരിഷ്‌കരണത്തിലൂടെ തങ്ങളെ അവഹേളിച്ചെന്നാണ് കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നത്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച്, റേഷ്യോ പ്രമോഷൻ ഇല്ലാതാക്കി, പേഴ്‌സണൽ പേ നിർത്തലാക്കി, എൻട്രി കേഡറിലെ ശമ്പളം വെട്ടിക്കുറച്ചു, റിസ്‌ക് അലവൻസ് എടുത്ത് കളഞ്ഞു എന്നിവ ഉന്നയിച്ചാണ് കെജിഎംഒഎയുടെ പ്രതിഷേധം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close