KERALANEWS

പൊലീസിന് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത 22 പ്രദേശങ്ങള്‍ കേരളത്തിലുണ്ട്; കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ പൊലീസ് നടത്തിയത് റെയ്ഡ് നാടകം; മതഭീകരവാദികള്‍ക്ക് ശക്തി പകരുന്നത് സംസ്ഥാന സര്‍ക്കാരെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണകൂടം നിയമവാഴ്ചയെ അട്ടിമറിക്കുയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. പെരിയ ഇരട്ടക്കൊലപാതക പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചപ്പോഴും സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്തു. പാലക്കാട് സഞ്ജിത്തിന്റേത് പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും കേസിലെ പ്രതികൾ ഇപ്പോഴും നിയമനടപടികൾക്ക് പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത ഭീകരവാദികൾക്ക് ശക്തിപകരാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങൾ തടയാൻ പൊലീസിന് സാധിക്കുന്നില്ല. പൊലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ട്. കരുനാഗപ്പള്ളിയിൽ പോപ്പുലർഫ്രണ്ട് ഓഫീസ് റെയ്ഡ് നാടകമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹലാൽ എന്നത് ഒരു ഭക്ഷണ വിഷയമല്ല. ഇത് തീവ്രവാദ അജണ്ടയാണ്. പോപ്പുലർ ഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ടുവന്നതാണിത്. ഇതിനെ മുഖ്യമന്ത്രി വെള്ളപൂശുകയാണ്. സംരക്ഷിത വനങ്ങളിലെ മരം വെട്ടിവിറ്റ കേസിൽ ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി. ഇതുമായി നേരിട്ട് ബന്ധമുള്ള ഉന്നതരെ ഒഴിവാക്കി. മോൻസൺ കേസിലും പ്രതിയുമായി നേരിട്ട് ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി കേസ് ദുർബലമാക്കി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ അവഹേളിച്ച അക്രമത്തിലും ഖജാനാവിൽ നിന്ന് പണമെടുത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. സ്ത്രീ പീഡനങ്ങളിലുൾപ്പെടെ സി.പി.ഐ.എമ്മും അതുമായി ബന്ധമുള്ളവരും പ്രതികളായ കേസുകൾ അട്ടിമറിക്കപ്പെടുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close