Uncategorized

‘കേന്ദ്രത്തിന്റേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമം’; ‘ഇന്ധനവില കുറയ്ക്കാൻ ജിഎസ്ടി അല്ല പരിഹാരം’; ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ നിലപാടറിയിച്ചെന്നും ധനമന്ത്രി

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന വില കുറയ്ക്കാൻ ജിഎസ്ടി അല്ല പരിഹാരമെന്നും കേന്ദ്രത്തിന്റേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്നും ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നത്. രാജ്യത്ത് ഇന്ധന വില 100 കടന്ന സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ജിഎസ്ടി കൗൺസിൽ യോഗത്തിലേക്കായിരുന്നു. എന്നാൽ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എല്ലാ സംസ്ഥാനങ്ങളും കൂട്ടം ചേർന്ന് എതിർത്തതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാെമന്ന തീരുമാനത്തിൽ യോ​ഗം പിരിയുകയായിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വരുമാന നഷ്ടമുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

വസ്തുത എന്തെന്ന് വെച്ചാൽ ജി എസ് ടി യിലേക്ക് പെട്രോൾ കൊണ്ടുവന്നാൽ വില കുത്തനെ കുറയും. നിലവിൽ പെട്രോൾ ലിറ്ററിന് 103 രൂപ 40 പൈസ, ഡീസലിന് 95 രൂപ 4 പൈസയും ആണ് സെസ് നികുതി. സംസ്ഥാന സർക്കാരിന്റെ വാറ്റ്, വിവിധ സെസുകൾ എന്നിവ ഇന്ധനവില ചേർത്ത് ശേഷമുള്ള തുകയാണ് പമ്പുകളിൽ പൊതുജനങ്ങൾക്ക് നൽകേണ്ടിവരുന്നത്. ചില്ലറ വിൽപ്പനയിൽ 60 ശതമാനത്തോളം കേന്ദ്ര-സംസ്ഥാന സർക്കാർ നികുതികളാണ്. ഡീസൽ വിലയിൽ 35 ശതമാനത്തോളം കേന്ദ്ര നികുതിയാണ്. സംസ്ഥാന നികുതി 14 ശതമാനം. ജിഎസ്ടി വന്നാൽ പരമാവധി നികുതിനിരക്ക് ഇന്ധനത്തിന് 28%മാത്രമാണ് ചുമത്താൻ ആവുക

കേന്ദ്രത്തിന് 14 ശതമാനം സംസ്ഥാന സർക്കാരിന് 14 ശതമാന നികുതി വിഹിതം ഇതിലൂടെ ലഭിക്കും. ഇങ്ങനെ ഇങ്ങനെ ഒരു നികുതി സംവിധാനം നടപ്പായാൽ ഇന്ധനവിലയിൽ വലിയ കുറവുണ്ടാകും നിലവിൽ 39 രൂപ 52 പൈസയാണ് പെട്രോളിന്റെ അടിസ്ഥാന വില. 28 ശതമാനത്തിന്റെ ജി എസ് ടി സ്ലാബിലാണ് ഉൾപ്പെടുന്നതെങ്കിൽ അടിസ്ഥാന വിലയുടെ 28 ശതമാനം ആകും പരമാവധി വില. അതായത് 11 രൂപ 6 പെെസ ആയിരിക്കും നികുതി. ജി എസ് ടിക്ക് ഒപ്പം ഡീലർ മിഷൻ കൂടിയായ മൂന്നു രൂപ 79 പൈസ കൂട്ടിയാൽ 55 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ പാമ്പിൽ നിന്നും ലഭിക്കും.

സെസുകൾ ഉൾപ്പെടുത്തൽ ഈ വില പിന്നെയും വർദ്ധിക്കും. ഇത്രയും കുറഞ്ഞനിരക്കിൽ ​ഗവർൺമെന്റ് പെട്രോൾ വിതരണം ചെയ്യാൻ സാധ്യതയില്ല. 50% എന്ന പുതിയ ജി എസ് ടി സ്ലാബ് കൂടി കൂടുകയാണെങ്കിൽ നികുതി 19 രൂപ 76 പൈസയാവും അങ്ങനെയെങ്കിൽ ഒരു ലിറ്റർ പെട്രോളിന് 63 രൂപയായിരിക്കും വില. ഇനി 100% എന്ന ജിഎസ്ടി സ്ലാബ് ഉണ്ടാക്കിയാൽ 39 രൂപ 52 പൈസയാകും ഇനി 100% എന്ന ജിഎസ്ടി സ്ലാബ് ഉണ്ടാക്കിയാ 39 രൂപ 52 പൈസ നികുതിയും അടിസ്ഥാനവിലയും ഡീലർ കമ്മിഷനും ചേർന്നാൽ 83 രൂപയായിരിക്കും ഒരു ലീറ്റർ പെട്രോളിന് ജനങ്ങൾ നൽകേണ്ട വില.

പെട്രോൾ ജി.എസ്.ടിക്കു കീഴിൽ കൊണ്ടു വന്നാൽ ഒരു വർഷം ഏകദ്ദേശം 1000 കോടി രൂപയുടെയെങ്കിലും നികുതി നഷ്ടം സംസ്ഥാനങ്ങൾക്കുണ്ടാവും. അതുകൊണ്ടു തന്നെയാണ് സംസ്ഥാനങ്ങൽ കൂട്ടം ചേർന്ന് ഈ നിർദ്ദേശത്തെ എതിർക്കുന്നത്. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും സംസ്ഥാനങ്ങള്‍ യോഗത്തെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close