INDIANEWSTop News

ബാഗലും സച്ചിനും തന്ത്രം മെനയും, രാഹുല്‍ ​ഗാന്ധി ഉറച്ച തീരുമാനത്തിൽ ; ഗുജറാത്തില്‍ പുതിയ ഗെയിം പ്ലാനുമായി കോണ്‍ഗ്രസ്

ഡൽഹി: ഗുജറാത്തിലെ മുഖ്യമന്ത്രി മാറിയത് അവസരമാക്കാൻ ഒരുങ്ങി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിൽ പുതിയ പ്ലാനുമായി ഡൽഹിയിൽ നിന്ന് നേതാക്കൾ സംസ്ഥാനത്തെത്തും. ഹർദിക് പട്ടേലിന് പരിചയസമ്പത്തിന്റെ കുറവുണ്ടെന്ന ഹൈക്കമാൻഡ് കരുതൽ, പരിഹരിക്കാൻ കൂടിയാണ് നേതാക്കളുടെ വരവ്. നേരത്തെ പ്രചാരണത്തിൽ രാഹുൽ തരംഗം തീർത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത്.

2017ൽ ചിത്രത്തിലേ ഇല്ലാതിരുന്ന കോൺഗ്രസിനെ ഭരണം പിടിക്കുന്നതിന്റെ വക്കിലെത്തിച്ചത് രാഹുലിന്റെ പ്രചാരണമാണ്. ബിജെപി മൂന്നിടത്തെ മുഖ്യമന്ത്രിമാരെ ഒറ്റയടിക്കാണ് തെറിപ്പിച്ചത്. ഇതിന് കാരണവുമുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളൊക്കെ പുതിയ മുഖ്യമന്ത്രി വരുന്നതോടെ അപ്രസക്തമാവും. ആരെയും ആക്രമിക്കാനില്ലാത്ത അവസ്ഥയ വരും. ഇത് ജയിക്കാനുള്ള സാധ്യത ശക്തമാക്കും.

പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ബാധ്യതയാവുമെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിമാരാണ് ഉത്തരാഖണ്ഡിലും ഗുജറാത്തിലും കർണാടകത്തിലും മാറിയത്. സംസ്ഥാനങ്ങളിൽ മോദിയുടെ മികവ് ഏൽക്കില്ലെന്നും, അതിന് മുഖ്യമന്ത്രിമാർ ക്ലീൻ ആയിരിക്കണമെന്നും ബിജെപി തിരിച്ചറിഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ വിജയ് രൂപാണിയെ മാറ്റിയതിന് പ്രതിപക്ഷം കടന്നാക്രമിച്ചിട്ടും ബിജെപി അതൊന്നും ഗൗനിച്ചിട്ട് പോലുമില്ല.

പ്രധാന കാരണം അതൊന്നും ബാധിക്കുന്നേയില്ല എന്നതാണ്. പാട്ടീദാർ വിഭാഗത്തെയാണ് ബിജെപി ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. രൂപാണിയുടെ പെർഫോമൻസ് മോശമായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കോൺഗ്രസ് ഇതൊരു അവസരമായി കണ്ട് ഗുജറാത്തിലേക്കുള്ള തന്ത്രങ്ങൾ സജ്ജമാക്കുകയാണ്. 2017ൽ 40 ശതമാനത്തിന് മുകളിൽ വോട്ട് നേടി ബിജെപിയെ അമ്പരിപ്പിച്ചിരുന്നു കോൺഗ്രസ്.

ബിജെപിയുടെ അടുത്ത് വരെ എത്തിയിരുന്നു കോൺഗ്രസ്. അന്ന് രാഹുൽ ഗാന്ധി കോൺഗ്രസിനുള്ളിൽ കൊണ്ടുവന്ന ഒരു തന്ത്രമാണ് ഇങ്ങനൊരു കുതിപ്പിന് വഴിയൊരുക്കിയത്. ജിഗ്നേഷ് മേവാനി, ഹർദിക് പട്ടേൽ, അൽപേഷ് താക്കൂർ എന്നിവർ ചേർന്ന് ഒബിസി-ദളിത് വോട്ടുകളെ ശരിക്കും ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചോർത്തി.

ഒപ്പം രാഹുലിന്റെ ഫയർബ്രാൻഡ് പ്രസംഗങ്ങളും വലിയ രീതിയിൽ ഗുണകരമായിരുന്നു. സംസ്ഥാനത്താകെ പാട്ടീദാർ സംവരണവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിജെപിക്ക് ഈ വിഷയത്തിൽ നിലപാടെടുക്കാനാവാത്ത അവസ്ഥയായിരുന്നു. കോൺഗ്രസ് ഇത് കൃത്യമായി ഉപയോഗിച്ചാണ് നേട്ടമുണ്ടാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close