KERALANEWSTop News

പേം ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ്; എ​ട്ട് പേ​ര്‍ കൊല്ലപ്പെട്ടു; 24 പേ​​​ര്‍​​​ക്ക്​ പ​​​രി​​​ക്ക്

മോ​സ്കോ: റ​ഷ്യ​യി​ലെ പേം ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ വിദ്യാർത്ഥികൾ നടത്തിയ വെ​ടി​വ​യ്പ്പി​ല്‍ എ​ട്ട് പേ​ര്‍ കൊല്ലപ്പെട്ടു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആയധങ്ങളുമായി വന്ന അക്രമികൾ ക്വാമ്പസിൽ ഇരച്ചു കയറുകയും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ക്ലാ​​​സ്​​​​മു​​​റി​​​ക​​​ളി​​​ലും മ​​​റ്റും ക​​​യ​​​റി​ ക​​​ത​​​ക​​​ട​​​ച്ച​​​തിനാലാണ്​ വ​​​ന്‍ ദു​​​ര​​​ന്തം ഒഴിവായത്.

വെടിവെപ്പിൽ നിന്ന് ജനൽ വഴി രക്ഷപ്പെടാൻ ശ്രമച്ചവർക്കും പരിക്കേറ്റിട്ടുണ്ട്. അധ്യാപകരും വിദ്യാർത്ഥികളുമടക്കം 24 പേ​​​ര്‍​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റ​​​താ​​​യാണ് റിപ്പോർട്ടുകൾ. വിദ്യാർത്ഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​യി കഴിഞ്ഞിട്ടുണ്ട്. ഇതേ ക്വാമ്പസിലെ പതിനെട്ടുകാരനായ വിദ്യാർത്ഥിയാണ് പ്രതിയെന്നും പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾക്ക് പരിക്കേറ്റതായും പോലീസ് പറയുന്നു. അക്രമത്തിൽ മ​​​ത​​​പ​​​ര​​​മോ രാ​​​ഷ്​​​​ട്രീ​​​യ​​​മോ ആ​​​യ താ​​​ല്‍​​​പ​​​ര്യ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും പൊ​​​ലീ​​​സ്​ വ്യക്തമാക്കിയിട്ടുണ്ട്.

12,000 വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന വാ​​​ഴ്​​​​സി​​​റ്റി​​​യി​​​ല്‍ അപകടസമയത്ത് 3000 വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ക​​​സേ​​​ര​​​ക​​​ള്‍ കൂ​​​ട്ടി​​​വെ​​​ച്ച്‌​ ബാ​​​രി​​​ക്കേ​​​ഡ്​ തീ​​​ര്‍​​​ത്ത്​ സ്വ​​​യം പ്ര​​​തി​​​രോ​​​ധ​​​മൊ​​​രു​​​ക്കിയായിരുന്നു വിദ്യാർത്ഥികൾ വെടുവെപ്പിൽ നിന്ന് രക്ഷനേടിയത്. തോ​​​ക്ക്​ ലൈ​​​സ​​​ന്‍​​​സി​​​ന് രാ​​​ജ്യ​​​ത്ത്​​ ക​​​ടു​​​ത്ത നി​​​യ​​​​ന്ത്ര​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ലും വേ​​​ട്ട​​​ക്കും മ​​​റ്റു​​​മു​​​ള്ള തോ​​​ക്ക്​ സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി​​​യു​​​ണ്ട്. ക​​​ഴി​​​ഞ്ഞ മേ​​​യി​​​ല്‍ കാ​​​സാ​​​നി​​​ലെ സ്​​​​കൂ​​​ളി​​​ല്‍ സ​​​മാ​​​ന​​​മാ​​​യി കൗ​​​മാ​​​ര​​​ക്കാ​​​ര​​​ന്‍ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വെ​​​പ്പി​​​ല്‍ ഒ​​​മ്ബ​​​തു പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close