CULTURALKERALANEWS

ഗുരുവായൂരപ്പന് കാണിക്കയായി ഇപ്പോഴും നിരോധിച്ച നോട്ട്; ഇത്തവണ കാണിക്ക തുറന്നപ്പോൾ കിട്ടിയത് 38000 രൂപ

തൃശൂർ : ഗുരുവായൂർ അമ്പലത്തിൽ കാണിക്കയായി ഇപ്പോഴും നിരോധിച്ച നോട്ടുകൾ കിട്ടുന്നു. കഴിഞ്ഞ ദിവസം കാണിക്ക തുറന്നപ്പോൾ കിട്ടിയത് 38000 രൂപയുടെ നിരോധിച്ച നോട്ടുകളാണ്.2008 ൽ കേന്ദ്ര സർക്കാർ നിരോധിച്ച നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഇപ്പോഴും കാണിക്കയായി ലഭിച്ചു കൊണ്ടിരിക്കുന്നത്.

നവംബറിൽ നോട്ട് നിരോധനത്തിന് അഞ്ച് വർഷം തികയാനിരിക്കെയാണ് ഇപ്പോഴും പഴയ നോട്ടുകൾ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഭണ്ഡാരം തുറന്നപ്പോൾ 1000 രൂ​പ​യു​ടെ 14 നോ​ട്ടു​ക​ളും 500 രൂ​പ​യു​ടെ 48 നോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ലോ​ക്ഡൗ​ണാ​യ​തി​നാ​ല്‍ ഏ​പ്രി​ല്‍ 12ന് ​ശേ​ഷം ഭ​ണ്ഡാ​രം എ​ണ്ണി​യ​ത് കഴിഞ്ഞ ദിവസമായിരുന്നു. ഇതുവരെ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ള്‍ ദേ​വ​സ്വ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. ഈ നോട്ടുകൾ എന്ത് ചെയ്യണമെന്ന് ദേവസ്വത്തിന് ധാരണയായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close