
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് വിവരം പങ്കുവെച്ചത്. വെള്ളിയാഴ്ച ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് താരം ആവശ്യപ്പെട്ടു. ഈ മാസം 21 ന് ലെജൻറ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കാൻ ഒമാനിലെ മസ്ക്റ്റിലേക്ക് പോകാനിരിക്കെയാണ് താരത്തിന് കോവിഡ് ബാധിച്ചത്.
‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്. ഞാനുമായി സമ്പർക്കം പുലർത്തിയവർ ദയവായി പരിശോധനയ്ക്ക് വിധേയരാകണം. എല്ലാരും സുരക്ഷിതരായിരിക്കൂ’- ഹർഭജൻ ട്വിറ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് 23 വർഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിന് ഹർഭജൻ അന്ത്യം കുറിച്ചത്. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള താരം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളാണ്. ഇന്ത്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വൻറി20 മത്സരങ്ങളും ഭാജി കളിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപ്പും 2007 ട്വൻറി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.
വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐ.പി.എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..