KERALANEWS

ഹർത്താൽ ദിവസം കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങില്ല; ആവിശ്യ സർവീസുകൾ മാത്രം നടത്തും; ദീർഘ ദൂര സർവ്വീസുകൾ വൈകിട്ട് ആറിന് ശേഷം

തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം കേരളത്തിൽ നാളെ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ ആചരിക്കുന്നത്. നാളത്തെ ഹർത്താലിൽ സാധാരണ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങില്ല. ഹർത്താലിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരും ജീവനക്കാരും കുറയുമെന്ന സാധ്യത കണക്കിലെടുത്താണ് കോർപ്പറേഷൻ തീരുമാനം.

തൊഴിലാളി സംഘടനകളാണ് നാളത്തെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സർവീസുകൾ വേണ്ടിവരികയാണെങ്കിൽ പൊലീസിന്റെ നിർദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പൊലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാൻ ശ്രമിക്കും.

തിങ്കളാഴ്ച വൈകീട്ട് ആറിന് ശേഷം ദീർഘദൂര സർവീസുകൾ ഉണ്ടായിരിക്കും. എല്ലാ സ്റ്റേ സർവീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിറ് ശേഷം ഡിപ്പോകളിൽ നിന്നു ആരംഭിക്കും. യാത്രക്കാർ കൂടുതൽ വന്നാൽ കൂടുതൽ ദീർഘ ദൂര സർവീസുകൾ അയക്കാൻ ബസുകളും ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു. ഡയറക്ടർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് നാളെ കർഷകർ നടത്തുന്ന ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചാരിക്കുന്നതാണ്. ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ്​ യൂണിയന്‍ സമിതി തീരുമാനിക്കുകയായിരുന്നു.

പത്രം, പാൽ, ആംബുലൻസ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ്​ അവശ്യ സർവീസുകൾ എന്നിവ​യെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. പത്ത്​ മാസമായി തുടരുന്ന കർഷകർ പ്രക്ഷോഭത്തിന്​ പരിഹാരം കാണാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ്​ ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close