NEWSSPORTS

ഐപിഎൽ; രോഹിത് ശർമ്മ അടുത്ത മത്സരത്തിനിറങ്ങുമെന്ന് മുഖ്യ പരിശീലകൻ

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസ വാർത്തയുമായി മുഖ്യ പരിശീലകൻ മഹേല ജയവർദ്ധനെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സെപ്റ്റംബർ 23 വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ നായകൻ രോഹിത് ശർമ്മ കളിക്കുമെന്ന് മഹേല അറിയിച്ചു. ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ രോഹിത് കളിച്ചിരുന്നില്ല. രോഹിത്തിന് പകരം നായക പദവി ഏറ്റെടുത്തത് കീറൺ പൊള്ളാർഡ് ആയിരുന്നു. മത്സരത്തിൽ 20 റൺസിന്‌ ചെന്നൈ വിജയിച്ചിരുന്നു.

ഇംഗ്ലണ്ടില്‍ നിന്ന് എത്തിയതിന് ശേഷം പൂര്‍ണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മക്ക് കൂടുതല്‍ ദിവസം വേണ്ടി വന്നതുകൊണ്ടാണ് താരം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കളിക്കാതിരുന്നതെന്നും ജയവര്‍ദ്ധനെ പറഞ്ഞു. അതുപോലെ തന്നെ പരിക്കിൽ നിന്ന് മോചിതനാവാത്തതുകൊണ്ടാണ് ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കാതിരുന്നതെന്നും ജയവര്‍ദ്ധനെ പറഞ്ഞു. അതേസമയം രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഒരു നാഴികകല്ലാണ്. മൂന്നു സിക്സ് കൂടി നേടിയാൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന സുവർണ്ണ നേട്ടം രോഹിത്തിന് കൈപ്പിടിയിൽ ഒതുക്കാം. നിലവിൽ 397 സിക്സറുകളാണ് രോഹിത്തിനുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close