KERALANEWSTop News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയെന്ന് മുന്നറിയിപ്പ്; അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം വരും മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. പക്ഷെ ഇത് സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും.

ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന മുന്നറിയിപ്പ് തുടരുകയാണ്.

അതേസമയം കനത്ത മഴയെ തുടർന്ന് കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിലായി. ഇതിനെത്തുടർന്ന് തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത്‌ പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ഗവർണറുടെ ഇന്ന് നടത്താനിരുന്ന കൂട്ടിക്കൽ സന്ദർശനം അനിശ്ചിതാവസ്ഥയിലായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close