INDIANEWSTop News

മാറിത്താമസിക്കാൻ മുന്നറിയിപ്പ് നൽകിയെങ്കിലും തയ്യാറായില്ല; കനത്ത മഴയിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണു; നാല് കുട്ടികളടക്കം അഞ്ച് പേർക്ക് ദാരുണമരണം

ചെന്നൈ: കനത്ത മഴയിൽ തമിഴ്നാട് വെല്ലൂരിൽ വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണു. മാറി താമസിക്കാൻ മുന്നറിയിപ്പ് നല്കിയിയെങ്കിലും അത് വക വെയ്ക്കാതെ വീടിനുള്ളിൽ കഴിഞ്ഞവരാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ നാല് കുട്ടികളും അഞ്ച് സ്ത്രീകളും മരിച്ചു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വീടിന് സമീപത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഈ കുടുംബത്തിനോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്യാംപിലേക്ക് മാറാന്‍ ഇവര്‍ തയ്യാറായില്ല. അപകടത്തില്‍ ഒന്‍പത് പേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുവയസുള്ള കുട്ടിയും ഉണ്ട്. ഒന്‍പത്് പേര്‍ പരിക്കേറ്റ് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

മിസ്ബ ഫാത്തിമ, അനീസ ബീഗം, റൂഹി നാസ്, കൗസര്‍, തന്‍സീല, അഫീറ, മണ്ണുല, തേമേഡ്, അഫ്ര എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് അപകടത്തില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. കുടുങ്ങികിടക്കുന്നവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 9 പേരുടെ മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.

അതേസമയം തമിഴ്‌നാട്ടിൽ ഇന്നലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതോടെയാണ് തമിഴ്‌നാട്ടിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയോടെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്രാ തീരത്ത് ന്യൂനമര്‍ദം കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരുന്നത്. ചെന്നൈ നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദമാണിത്. ചെങ്കല്‍പേട്ട്, റാണിപേട്ട്, ധര്‍മപുരി, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ആന്ധ്രപ്രദേശില്‍ നെല്ലൂര്‍, ചിറ്റൂര്‍ അടക്കമുള്ള ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും പലയിടങ്ങളില്‍ മഴ തുടരുകയാണ്. സ്വര്‍ണമുഖി നദീതീരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം കേരളത്തില്‍ അടുത്ത രണ്ടുദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. മലയോരമേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close