KERALANEWS

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട്

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴക്ക് മുന്നറിയിപ്പും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്നു ന്യൂനമർദമായി മാറുമെന്നാണ് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലവിലുണ്ട്.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴ ലഭിക്കുമെന്നാണ് പ്രവചനം.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close