KERALANEWSTop NewsUncategorized

സംസ്ഥാനത്ത് ഇന്നും മഴ തുടരും; അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത; പെരുമഴയിൽ വിറങ്ങലിച്ച് കേരളം

സംസ്ഥാനത്ത് ഇന്നും മഴ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് മണിയോടെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. പലയിടത്തും ഉരുൾപൊട്ടലുണ്ടായി. സംസ്ഥാനത്ത് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കൂട്ടിക്കലും പൂഞ്ഞാറിലും കൊക്കയാറിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. കൂട്ടിക്കളിൽ 15 പേരെ കാണാതായി. മൂന്ന് പേരുടെ മൃതദേഹം കിട്ടി. ഏഴ്‌ പേർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. നാല്പത് അംഗ സൈനിക സംഘമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തിൽ പലയിടത്തും പ്രളയം ഉണ്ടായി. റോഡുകളിൽ വെള്ളം കയറിയും മണ്ണിടിച്ചിലും ഉണ്ടായി ഗതാഗതം തടസ്സപെട്ടു. സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close