KERALANEWSTop News

ശക്തമായ മഴയിൽ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം; എസി റോഡിൽ വെള്ളം കയറി

ആലപ്പുഴ: കനത്ത മഴയിൽ കുട്ടനാട്ടിലും വ്യാപക മഴക്കെടുതി. ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. എ സി റോഡിൽ വെള്ളം കയറി. എസി റോഡിൽ പള്ളിക്കൂട്ടുമ്മ, രാമങ്കരി ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുകയാണ്. അതി തീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ജലാശയങ്ങളിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇടിയോട് കൂടിയ ശക്തമായ കനത്ത മഴയാണ് ജില്ലയിൽ പെയ്യുന്നത്.

അതേസമയം സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴയാണ്. ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളത്തിന്റെ മലയോര മേഖലയിൽ ശക്തമായ മഴയാണ്. ആലപ്പുഴയുടെ തീരദേശങ്ങളിലും കനത്ത മഴയാണ്. കക്കാട്ടാറിന്റെയും പമ്പയുടെ തീരത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്തേക്കാണ് ചുമരിടിഞ്ഞ് വീണത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close