Breaking NewsKERALANEWSTop News

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കി കല്ലാർ ഡാം തുറന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഇടുക്കി കല്ലാർ ഡാം തുറന്നു. കല്ലാർ, ചിന്നാർ തീരത്ത് താമസിക്കുന്നവർക്ക് ജാ​ഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ഇന്ന് പുലർച്ചേ രണ്ട് മണിയോടെയാണ് ഡാമിന്റെ 2 ഷട്ടറുകൾ ഉയർത്തിയത്. 10 സെന്റിമീറ്ററുവീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.

മലയോര മേഖലകളിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴയ്ക്ക് പലയിടത്തും ശമനം ഉണ്ടായിട്ടുണ്ടങ്കിലും കോട്ടയത്തിന്റെ മലയോര മേഖലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് തൊടുപുഴയിൽ അഞ്ചു വീടുകളിൽ വെള്ളം കയറി.

തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചൂഴിയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബാക്കി സംസ്ഥാനങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close