Breaking NewsKERALANEWSTop News

കനത്ത മഴയെ തുടർന്ന് മഴവെള്ള പാച്ചിൽ ; പത്തനംതിട്ടയിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ

പത്തനംതിട്ട: മഴവെള്ള പാച്ചിലിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ 18 പഞ്ചായത്തിലെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ പത്തനംതിട്ട കാണിച്ചേരിക്കുഴിയിൽ ഉരുൾപൊട്ടിയതായി സൂചനകൾ വന്നിരുന്നങ്കിലും ഉരുൾ പൊട്ടൽ ഉണ്ടായിട്ടില്ലന്നാണ് പ്രഥമിക നി​ഗമനം. റാന്നിയിൽ പലയിടത്തും വെള്ളംപൊങ്ങി തുടങ്ങിയിട്ടുണ്ട്

തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഴ കനക്കുകയാണ്. ഇവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കൂടാതെ തെൻമല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം പത്തനംതിട്ട ജില്ലയിലെ കക്കി-ആനത്തോട് ഡാമുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close