KERALANEWS

കനത്ത മഴ; മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചു

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ക്രഷർ-ക്വാറി സംയുക്ത സമിതി അറിയിച്ചു. വാർത്താകുറിപ്പിലാണ് സമിതി കൺവീനർ ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറം ജില്ലയിൽ അതി ശക്തമായ മഴയും പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കരിങ്കൽ ക്വാറികളിലെയും ഖനന പ്രവൃത്തികൾ കാലാവസ്ഥ അനുകൂലമാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും പരിപൂർണമായി സഹകരിക്കണമെന്നും കൺവീനർ അറിയിച്ചു.

ഇന്ന് രാവിലെ കനത്ത മഴയെ തുടർന്ന് കരിപ്പൂരിൽ വീട് തകർന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ തുടരുന്ന മഴയിൽ വ്യപാകമായി മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമാകുന്നുണ്ട്. ഇന്ന് മഴക്കെടുതിയിൽ ആകെ 3 പേരാണ് മരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close