KERALANEWS

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; അതിരപ്പള്ളി, മലക്കപ്പാറ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തൃശൂർ : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ അതിരപ്പള്ളി, മലക്കപ്പാറ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. നേരത്തെ ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചിരുന്നു. ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യം കണക്കിലെടുത്ത് ഷോളയാർ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങലായ അതിരപ്പിള്ളിയും വാഴച്ചാലും സഞ്ചാരികൾക്കായി തുറന്നിരുന്നു. മഴ ശമിച്ച സാഹചര്യത്തിലായിരുന്നു നടപടി. എന്നാൽ ഇന്ന് രാവിലെ മുതൽ തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ മഴ നാശം വിതച്ചതോടെ അതിരപ്പള്ളി, മലക്കപ്പാറ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close