KERALANEWSTop NewsUncategorized

‘കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം’ എന്നിങ്ങനെ വേർതിരിവ് മനുഷ്യശരീരത്തിൽ ഇല്ല; അവയവദാനത്തിൽ തുറന്നടിച്ച് ഹൈക്കോടതി

കൊച്ചി: മനുഷ്യശരീരത്തിൽ ‘കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം’ എന്നിങ്ങനെ ഇല്ലെന്ന് ഹൈക്കോടതി. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ വൃക്കദാനം ചെയ്യാൻ അനുമതി നിഷേധിച്ച ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കി ഹൈക്കോടതി വിധി. മനുഷ്യശരീരത്തിൽ ‘കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം’ എന്നിങ്ങനെ ഇല്ലെന്നാണ് ഹൈക്കോടതിയുടെ പരാമർശം. എല്ലാവരിലും ഒരേ രക്തമാണെന്നും കോടതി പറഞ്ഞു.

ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയുടെ വൃക്കദാനം ചെയ്യാൻ അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് വിധി. അവയവദാനത്തിന് അനുമതി തേടുമ്പോൾ ക്രിമിനൽക്കേസിൽ പ്രതിയാണോ എന്നതിൽ തീരുമാനം എടുക്കേണ്ടത് ഓതറൈസേഷൻ സമിതിയല്ല. ഇത്തരം അപേക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഗണിച്ച് തീരുമാനമെടുക്കണം.

ഇത് നിർദേശിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് ഒരു മാസത്തിനുള്ളിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു. വടക്കൻ മലബാറിൽ പ്രശസ്തമായ ‘പൊട്ടൻ തെയ്യം’ തോറ്റംപാട്ടിലെ വരികളും ഉൾപ്പെടുത്തിയായിരുന്നു വിധിന്യായം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close