INDIANEWSTop News

ലഖിംപൂരിൽ നടന്ന കൊടും ക്രൂരതയ്ക്ക് പിന്നാലെ ചണ്ഡിഗഡിലും; കര്‍ഷക പ്രതിഷേധത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി ബിജെപി എംപി; ഒരാള്‍ക്ക് ഗുരുതരപരിക്ക്

ചണ്ഡിഗഡ്: ലഖിംപൂരിൽ നടന്ന കൊടും ക്രൂരതയ്ക്ക് പിന്നാലെ ചണ്ഡിഗഡിലും കർഷസമരത്തിന് നേരെ ബിജെപി എംപി നയാബ് സൈനി വാഹനം ഇടിച്ചുകയറ്റി ആക്രമണം. അപകടത്തിൽ ഒരു കർഷകന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ബിജെപി എംപി സഞ്ചരിച്ച വാഹനമാണ് അംബാലയിൽ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് ഇടിച്ച് കയറ്റിയത്.

അംബാലയിലെ നാരായൺഘട്ട് എന്ന പ്രദേശത്താണ് കർഷകർ പ്രതിഷേധം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് പരിപാടിക്കായാണ് കുരുക്ഷേത്ര എംപി എത്തിയത്. എംപിയുടെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കർഷകർ എത്തി. പരിപാടിയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയ എംപിയുടെ കാർ പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് കർഷക സംഘടനയായ സംയുക്ത കിസാൻമോർച്ച പറയുന്നു.

ഒരുകർഷകന് ഗുരുതരമായി പരിക്കേറ്റതായും എംപി ബോധപൂർവം പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നെന്ന് സംയുക്തകിസാൻ മോർച്ച പ്രവർത്തകർ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ പ്രദേശത്ത് കർഷകരുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close