KERALANEWSTop News

പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുള്ള പ്രണയം; മലപ്പുറം തിരൂരിൽ ദുരഭിമാന കൊലപാതക ശ്രമം; ആണ്‍കുട്ടിയുടെ അച്ഛന് ഗുരുതര പരിക്ക്

തിരൂർ: വിദ്യാർത്ഥികൾ തമ്മിലുള്ള പ്രണയത്തെ തുടർന്ന് കേരളത്തിൽ വീണ്ടും ദുരഭിമാനത്തിന്റെ പേരിൽ കൊലപാതകശ്രമം. മലപ്പുറം തിരൂരിൽ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുള്ള പ്രണയത്തെ തുടർന്നാണ് കൊലപാതകശ്രമം നടന്നത് പെൺകുട്ടിയുടെ വീട്ടുകാരുടെ ​ഗുണ്ടാക്രമണത്തിൽ ആൺകുട്ടിയുടെ അച്ഛന് ഗുരുതര പരിക്ക്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ കൈമനശേരിയിൽ വച്ചാണ് കബീറിന് നേരെ ആക്രമണമുണ്ടായത്.

പ്ലസ് ടു വിദ്യാർത്ഥിയായ കബീറിൻറെ മകൻ സഹപാഠിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബന്ധം വീട്ടുകാർ ശക്തമായി എതിർത്തതോടെ പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിപോന്നു.കോടതി ഉത്തരവിലൂടെ കബീറിൻറെ വീട്ടുകാർ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കബീറിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മാറ്റി.

ആൺകുട്ടിക്ക് വിവാഹ പ്രായമാവാത്തതിനാൽ മൂന്നു വർഷത്തിനു സേഷം അതു സംബന്ധിച്ച് തീരുമാനിക്കാമെന്നും വീട്ടുകാർ തീരുമാനിച്ചു. ഇതിനിടയിലായിരുന്നു കബീറിനു നേരെ ക്വട്ടേഷൻ ആക്രണണം ഉണ്ടായത്.

ആക്രമണം ആസൂത്രണം ചെയ്ത പെൺകുട്ടിയുടെ പിതാവിൻറെ സഹോദരൻ ഹസൻമോനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കൊലപാതകമടക്കമുള്ള മറ്റ് കേസുകളിൽ നേരത്തേയും പ്രതിയാണ്. ഒളിവിലുള്ള ക്വട്ടേഷൻ സംഘങ്ങളെക്കണ്ടെത്താൻ അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close