NEWSSPORTS

എംസിസിയുടെ ഹോണററി ലൈഫ് മെമ്പേഴ്‌സ്; ഇന്ത്യക്കാരിൽ ഹർഭജൻ സിംഗും ജവഗൽ ശ്രീനാഥും

ലണ്ടൻ : ഇന്ത്യയുടെ താരങ്ങളായ ഹർഭജൻ സിംഗിനും ജവഗൽ ശ്രീനാഥിനും എംസിസിയുടെ ഹോണററി ലൈഫ് മെമ്പര്‍ഷിപ്പ്‌ ബഹുമതി. ഈ ബഹുമതി നേടുന്ന 18 പേരിൽ ഇന്ത്യക്കാരായി ഇവർ രണ്ടു പേർ മാത്രമാണുള്ളത്. ഇംഗ്ലണ്ട് മുന്‍ താരങ്ങളായ സര്‍ അലസ്റ്റിയര്‍ കുക്ക്, മാർക്കസ് ട്രെസ്‌കോതിക്, ഇയാന്‍ ബെല്‍, സാറ ടെയ്‌ലര്‍, ഹാഷിം അംല, ഹെര്‍ഷല്‍ ഗിബ്ബ്‌സ്, മോർനെ മോര്‍ക്കല്‍, ജാക് കാലിസ്, ഡാമിയന്‍ മാര്‍ട്യന്‍, അലക്‌സാന്ദ്ര ബ്ലാക്ക്വെല്‍, ഇയാന്‍ ബിഷപ്, ശിവ്നരൈൻ ചന്ദര്‍പോള്‍, രാംനരേഷ് സര്‍വന്‍, രംഗണ ഹെറാത്, ഗ്രാന്റ് ഫ്‌ളവർ, സാറ മക്ഗ്ലാഷൻ എന്നിവരാണ് എംസിസി ഹോണേഴ്‌സ് ലൈഫ് മെമ്പേഴ്‌സ് ആയ മറ്റ് താരങ്ങള്‍.

ഹർഭജനും ശ്രീനാഥും ഇന്ത്യയുടെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളാണ്. ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതാണ് ഹര്‍ഭജന്റെ സ്ഥാനം. 103 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 417 വിക്കറ്റുകള്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന താരങ്ങളില്‍ ഒരാളാണ് ശ്രീനാഥ്. 315 വിക്കറ്റുകളാണ് ശ്രീനാഥ് വീഴ്ത്തിയത്. ടെസ്റ്റിൽ 236 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ശ്രീനാഥ് ഐസിസി മാച്ച് റഫറി ആയിരുന്നു. ഹർഭജൻ നിലവിൽ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close