KERALANEWSTop NewsUncategorized

കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി; സർക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട്​ കോട്ടയത്ത് ഹോട്ടലുടമ ജീവൻ ഒടുക്കി

കുറിച്ചി: കൊവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് മറ്റൊരു ആത്മഹത്യ കൂടി. കൊവിഡ് പ്രതിസന്ധിമൂലം ജീവിതം തകർത്തതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചി ഔട്ട് പോസ്റ്റിൽ വിനായക ഹോട്ടൽ നടത്തുന്ന കനകക്കുന്ന് സരിൻ മോഹൻ (കണ്ണൻ-38) ആണ് ചൊവ്വാഴ്ച പുലർച്ചെ ട്രെയിനു മുമ്പിൽ ചാടി ജീവനൊടുക്കിയത്. സരിനും ഭാര്യയും ഓട്ടിസം ബാധിച്ച കുട്ടിയും ഹോട്ടലിനോടു ചേർന്നുള്ള വാടക വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ആറു മാസം മുൻപു വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടൽ, കൊവിഡ് രണ്ടാം തരംഗത്തിലെ ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ചിട്ടതോടെ പ്രതിസന്ധിയിലാകുകയായിരുന്നു.

പാഴ്‌സൽ മാത്രമാണ് ഈ സമയം ഹോട്ടലിൽ നിന്നും വിതരണം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ കച്ചവടത്തിൽ വൻ ഇടിവും സംഭവിച്ചു കടക്കെണി . ഭാര്യ രാധു മോഹനും, ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് സരിന് ഉള്ളത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് അടക്കം സരിന് ബാധ്യതയായി മാറിയിരുന്നു.

ഇതിനു പിന്നാലെയാണ് സരിൻ ജീവനൊടുക്കിയിത്. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെയും ബ്ലേയ്​ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും കുറിപ്പിൽ പറയുന്നു. എൻറെ മരണത്തോട് കൂടിയെങ്കിലും സർക്കാരിൻറെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിച്ച്​ സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്​.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച്‌ കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് സരിന്റെ മരണം. ട്രെയിനിടിച്ച്‌ യുവാവ് മരിച്ചതായി അറിഞ്ഞ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ രൂപം:

”ആറ് മാസം മുമ്പ്​ വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ അശാസ്ത്രീയമായ ലോക്​ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം, ബസ്സിൽ, ഷോപ്പിങ് മാളുകളിൽ, കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം. എന്നാൽ ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചാൽ, ക്യൂ നിന്നാൽ കൊറോണ പിടിക്കുമെന്നാണ് സർക്കാർ കണ്ടെത്തൽ. ഒടുവിൽ ലോക്ഡൗൺ എല്ലാം മാറ്റിയപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എൻറെ ബാധ്യതകൾ. ഇനി നോക്കിയിട്ട്​ കാര്യം ഇല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close