KERALANEWS

കുട്ടനാട്ടിൽ 12 സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ടിൽ വെള്ളം കയറി; സഞ്ചാരികളെ കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം

കുട്ടനാട്: സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ടിൽ വെള്ളം കയറി. വെള്ളം പൂർണമായും കയറുന്നതിനു മുൻപ് സഞ്ചാരികളെ കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. പന്ത്രണ്ടു സഞ്ചാരികളുടെ പോയ ഹൗസ് ബോട്ട് ആയിരുന്നു വെള്ളം കയറി മുങ്ങിയത്.

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൈനകരി മീനപ്പള്ളി തോട്ടിൽ വെച്ചാണ് വെള്ളം കയറിയത്. റോഡ് നിർമാണത്തിനുള്ള ജങ്കാർ കയറ്റിയിടുന്ന കുറ്റിയിൽ തട്ടി ഹൗസ് ബോട്ടിന്റെ പിൻഭാഗത്തെ പലക ഇളകിയതിനെത്തുടർന്നാണു ബോട്ടിൽ വെള്ളം കയറിയത്.

ആലപ്പുഴ ചുങ്കത്തെ ഒരു ഏജൻസി വാടകയ്ക്കെടുത്ത് ഓടിക്കുന്ന ഹൗസ് ബോട്ടാണ് തകർന്നത്. മീനപ്പള്ളി വട്ടക്കായലിലെത്തിയപ്പോഴാണു ബോട്ടിൽ വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ തിരികെ കരയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അഹുവഴി വന്ന ശിക്കാരി വള്ളത്തിൽ യാത്രക്കാരെ കരയ്‌ക്കെത്തിച്ചു. തുടർന്ന് ഹൗസ് ബോട്ട് കരയ്ക്കടുപ്പിച്ചെങ്കിലും പൂർണമായി വെള്ളം കയറി മുങ്ങി താണു. ഹൗസ്‌ബോട്ടിൽ യാത്രക്കാരെല്ലാം മലയാളികൾ ആയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close