KERALANEWSTop News

ദുരന്തമുഖത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കവര്‍ന്നത് മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണം; ദുരിതം പങ്കുവെച്ച് മുണ്ടക്കയം സ്വദേശി

കോട്ടയം: എല്ലാം നഷ്ടമായ ദുരന്തമുഖത്ത് നിന്ന് പണം മോഷ്ടിക്കപ്പെട്ടന്ന് മുണ്ടക്കയം സ്വദേശി. മുണ്ടക്കയത്ത് ദുരന്തത്തിനിരയായ ബസ് ഡ്രൈവർ പ്രദീപിന് വീട് മാത്രമല്ല നഷ്ടമായത് ജീവിതക്കാലം മുഴുവനുള്ള സമ്പാദ്യം കൂടിയാണ്. മകളുടെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന പണമാണ് പ്രദീപിന് നഷ്ടപ്പെട്ടത്.. അപകടത്തിൽ കുടുങ്ങിയ ഭാര്യയും മകളെയും രക്ഷിക്കാനെത്തിയ ആരോ പണം കവർന്നു എന്നാണ് പ്രദീപ് പറയുന്നത്.

ഇന്നലെയാണ് മണിമലയാറിൻറെ തീരത്തെ പ്രദീപിൻറെ വീട് മലവെള്ളം കവർന്ന് എടുത്തത്ത്. വീട് മുഴുവനായി ഇടിഞ്ഞ് വീഴുന്ന ദുരന്ത കാഴ്ച സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. വീട് മലവെള്ളം എടുക്കുന്നത് കണ്ട് തലകറങ്ങി വീണ ഭാര്യയുടെ പഴ്സില്‌‍ നിന്ന് ആരാണ്ടോ പണം കവർന്നു എന്നാണ് പ്രദീപ് പറയുന്നത്. സർക്കാർ സഹായിച്ചാൽ മാത്രമേ ഇനി ജീവിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close