KERALANEWSTrending

പട്ടാപ്പകൽ വീടിന്റെ വാതിൽ തകർത്ത് മോഷണം; നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിലായത് മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ നിന്ന്

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ പട്ടാപ്പകൽ വീടിന്റെ വാതിൽ തകർത്ത് മോഷണം. അമ്പൂരി സ്വദേശി ഷാജി വർഗീസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. എട്ട് ലക്ഷത്തോളം വില വരുന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ അരുണാണ് പൊലീസിന്റെ പിടിയിലായത്.

കുട്ടികളെ സ്‌കൂളിൽ വിടാനായി ഷാജിയും ഭാര്യയും പുറത്തേക്ക് പോയ സമയത്താണ് മോഷണം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ നിരവധി മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അരുൺ. കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാൾ ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ വഞ്ചിയൂരിൽ നിന്ന് മോഷണം പോയതാണെന്ന് പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close