MoviesNEWSUncategorized

300 വർഷങ്ങൾക്ക് മുൻപ് നടന്ന ടർഗേറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറഞ്ഞ് ഹൗസ് ഓഫ് ദ ഡ്രാഗൺ; ടീസർ പുറത്ത്

ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത പകർന്ന്. എച്ച്ബിഒ മാക്‌സ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ ടീസർ പുറത്തിറക്കി. ഗെയിം ഓഫ് ത്രോൺസ് കഥ നടക്കുന്നതിന് 300 വർഷങ്ങൾക്ക് മുൻപ് നടന്ന ടർഗേറിയൻ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൺഡലും ചേർന്നൊരുക്കുന്ന ഹൗസ് ഓഫ് ദ ഡ്രാഗൺ സീരീസിലെ ആദ്യ എപ്പിസോഡ് 2022 ജനുവരി 1 ന് പുറത്തിറങ്ങും. പ്രിൻസ് ഡെയ്മൺ ടർഗേറിയന്റെ ശബ്ദത്തിൽ ‘ഗോഡ്‌സ്, കിംഗ്‌സ്, ഫയർ ആൻഡ് ബ്ലഡ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയ്‌ലർ കാണികളിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.

സ്വപ്‌നങ്ങളല്ല, മറിച്ച് വ്യാളികളാണ് തങ്ങളെ രാജാക്കന്മാരാക്കിയത് എന്ന വരികളോടെയാണ് ടീസർ അവസാനിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close